ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കും

October 4, 2021
119
Views

ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കും. കൊവിഡ് സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുകിയിരിക്കുന്നത്.

കൊവിഡ് ലോക്‌ഡോണ്‍ നിയന്ത്രണങ്ങളാല്‍ അടച്ചിട്ടിരുന്ന കലാലയങ്ങള്‍ ഒന്നരവര്‍ഷത്തിന് ശേഷം ഇന്ന് വിദ്യാര്‍ഥികള്‍ എത്തും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് മുതല്‍ ക്‌ളാസുകള്‍ ആരംഭിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തുകയും കോളേജുകള്‍ അണുനശീകരണം പൂര്‍ത്തിയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറക്കുന്നത്.

അഞ്ചും ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളാണ് ഇന്ന് മുതല്‍ ആരംഭിക്കുന്നത് . പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച്‌ ആയി പരിഗണിച്ച്‌ ഇടവിട്ടുള്ള ദിവസങ്ങളിലോയി പ്രതേക ബാച്ചുകാളായും നടത്തും.

ക്ലാസ്സുകളുടെ സമയം ക്രമം കോളേജുകള്‍ക് തീരുമാനിക്കാം. മറ്റു സെമസ്റ്ററുകളുടെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ തന്നെ തുടരും. എന്‍ജിനീയറിങ് കോളജുകളില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ഹോസ്റ്റലുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. കാമ്ബസുകളില്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിചാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടെതെന്നും നിബന്ധനകള്‍പാലിക്കുന്നുണ്ടെന്ന് സ്ഥാപന അധികാരികള്‍ ഉറപ്പാകുകയും ചെയ്യണം .

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *