ചോദ്യം ചെയ്യലിനിടെ നിര്‍ത്താതെ കരഞ്ഞ് ആര്യന്‍ ഖാന്‍; നാല് വര്‍ഷമായി മയക്കു മരുന്ന് ഉപയോഗിക്കുന്നെന്ന് വിവരം

October 4, 2021
205
Views

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ ചോദ്യം ചെയ്യലില്‍ നിര്‍ത്താതെ കരയുകയായിരുന്നെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യല്‍ തുടങ്ങിയതു മുതല്‍ ആര്യന്‍ കരയുകയായിരുന്നെന്ന് ഔദ്യോ?ഗിക വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലു വര്‍ഷത്തോളമായി ആര്യന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു. യുകെ, ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ വെച്ചും ആര്യന്‍ മയക്കു മരുന്ന് ഉപയോഗിച്ചതായി ഇവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയിസിലും കപ്പലിലെ മെഡിസിന്‍ ബോക്‌സില്‍ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.

ആര്യന്‍ ഖാന്‍, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ അര്‍ബാസ് മെര്‍ച്ചന്റ്, നടിയും മോഡലുമായ മുന്‍മുന്‍ ധമേച നുപുര്‍ സരിക, , ഇസ്മീത് സിംഗ്, മൊഹാക് ജസ്വാള്‍, വിക്രാത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരാണ് ഇന്നലെ എന്‍സിബിയുടെ പിടിയിലായത്. ആര്യന്‍ ഖാന്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കുമെന്ന സൂചനയുമുണ്ട്. ആര്യന്‍ ഖാന്റെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കവെയാണ് ജാമ്യാപേക്ഷയ്ക്ക് ഒരുങ്ങുന്നത്.

Article Categories:
Entertainments · India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *