കരിയില കൂനയില്‍ തള്ളിയ കുഞ്ഞ് മരിച്ച സംഭവം: കുറ്റപത്രം നല്‍കാന്‍ വൈകി; രേഷ്മക്ക് സ്വാഭാവിക ജാമ്യം

October 5, 2021
165
Views

കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലകൂനയില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച കേസില്‍ പ്രതിയായ അമ്മ രേഷ്മക്ക് കോടതി ജാമ്യം അനുവദിത്തു. അറസ്റ്റിലായി 90 ദിവസത്തിന് ശേഷവും പോലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഊഴായിക്കോട് പേഴുവിള വീട്ടില്‍ രേഷ്മക്ക് (22) സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു. രേഷ്മയുടെ ഭര്‍ത്താവായ വിഷ്ണുവാണ് ജാമ്യത്തിലിറക്കിയിരിക്കുന്നത്.

പാരിപ്പള്ളി പോലീസ് സ്‌റ്റേഷന്‍ പരിധി വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം ്തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു രേഷ്മ റിമാന്‍ഡില്‍ കഴിഞ്ഞിരുന്നത്. കേസിലെ പ്രധാന തെളിവുകളായ ഫേസ്ബുക്കിന്റെ അമേരിക്കയിലെ സെര്‍വറില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത്.കഴിഞ്ഞ ജനുവരി അഞ്ചിനാണ് വീട്ടിലെ കുളിമുറിക്ക് പിന്നിലെ റബര്‍ തോട്ടത്തില്‍ കരിയിലകൂനയില്‍ നിന്ന് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്.

അന്ന് വൈകുന്നേരത്തോടെ കുഞ്ഞ് മരിച്ചു. കാമുകനൊപ്പം ജീവിക്കണമെന്ന ലക്ഷ്യത്തോടെ രഹസ്യമായി പ്രസവിച്ചു കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നായിരുന്നു രേഷ്മയുടെ മൊഴി.എന്നാല്‍, രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും വ്യാജ അക്കൗണ്ട് ഉണ്ടാക്കി കാമുകനെന്ന പേരില്‍ രേഷ്മയെ കബളിപ്പിക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. അനന്തു എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു യുവതികളുടെ ചാറ്റിങ്ങ്. കേസില്‍ പ്രതികളാകുമന്ന് ഭയന്ന ആര്യയെയും ഗ്രീഷ്മയെയും ഇത്തിക്കരയാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *