ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക വില വര്‍ധിപ്പിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില 15 രൂപയാണ് വര്‍ധിപ്പിച്ചത്.
14.2 കിലോ ഗ്രാം സിലിണ്ടറിന്റെ കൊച്ചിയിലെ വില 906.50 രൂപയാണ്. ഈ വര്‍ഷം മാത്രം 205.50 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത്.
അതേസമയം, വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയില്‍ മാറ്റില്ല. സിലിണ്ടര്‍ ഒന്നിന് 1,728 രൂപയാണ് വില.