തിരുവനന്തപുരം: ഭൂരിഭാഗം വരുന്ന ‘സവര്‍ണ്ണ/ ബ്രാഹ്മണ’ ജഡ്ജിമാര്‍ ‘മുസ്ലിം’ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനോട് കരുണ കാട്ടണം എന്ന രാഹുല്‍ ഈശ്വറിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ കനത്ത പ്രതിഷേധത്തിനിടയാക്കി. യുപി സര്‍ക്കാര്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്ന സിദ്ദിഖ് കാപ്പന് വേണ്ടി കേണു കരഞ്ഞു കൊണ്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ട്വീറ്റിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഹാദിയ വിഷയത്തിലും ശബരിമല വിഷയം പോലെ നിര്‍ണ്ണായക സമയത്തുമെല്ലാം ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുള്ള രാഹുലിനെതിരെ നിയമ നടപടിക്കും ഒരുങ്ങുന്നുണ്ട്. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ജഡ്ജിമാരുടെയും കക്ഷികളുടെയും ജാതിയും മതവും രാഷ്ട്രീയവും നോക്കി പ്രവര്‍ത്തിക്കുന്ന ഒരു സമ്ബ്രദായം അല്ലെന്നിരിക്കെ പ്രസ്താവന തികച്ചും അപകടകരവും ഗുരുതരമായ കോടതിയലക്ഷ്യവും ആണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.