ഡല്‍ഹി; രാജ്യത്ത് കല്‍ക്കരി ക്ഷാമത്തെതുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വൈദ്യുതി ഉപയോഗം കുറയ്‌ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാരുകള്‍. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഡല്‍ഹി, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് വൈദ്യുതിക്ഷാമം രൂക്ഷം.
പഞ്ചാബില്‍ നാലു മണിക്കൂര്‍ ലോഡ്‌ഷെഡിങ് തുടരുകയാണ്. ഝാര്‍ഖണ്ഡില്‍ 24 ശതമാനം വരെ വൈദ്യുതിക്ഷാമം ഉണ്ട്. രാജസ്ഥാനില്‍ 17ഉം ബിഹാറില്‍ ആറു ശതമാനവുമാണ് ക്ഷാമം. കല്‍ക്കരി കിട്ടാതെ മഹാരാഷ്ട്രയില്‍ 13 താപനിലയം അടച്ചു. രാജ്യത്തെ 135 താപനിലയത്തില്‍ 80 ശതമാനവും രൂഷമായ കല്‍ക്കരിക്ഷാമം നേരിടുന്നു. പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.