ബി ജെ പിയില്‍ ചേര്‍ന്നത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്, തൊണ്ണൂറ് ശതമാനം മുസ്ലീങ്ങള്‍ പാര്‍ട്ടി വിടുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സയ്യിദ് താഹ ബാഫഖി തങ്ങള്‍

October 13, 2021
159
Views

തിരുവനന്തപുരം: സംവിധായകന്‍ അലി അക്ബര്‍ ബി ജെ പി സംസ്ഥാന സമിതി അംഗത്വം രാജിവച്ചതിന് പിന്നാലെ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗമായ താഹ ബാഫഖി തങ്ങള്‍ ബിജെപിയില്‍ നിന്ന് രാജി വച്ചിരുന്നു. ന്യൂനപക്ഷ സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടിയെന്ന നിലയില്‍ എന്നെ വെച്ച്‌ പരമാവധി മാര്‍ക്കറ്റ് ചെയ്യാനും മുസ്ലിം സമുദായക്കാരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനുമാണ് അവര്‍ ശ്രമിച്ചത് എന്നും അദ്ദേഹം പ്രതികരിക്കുന്നു. പ്രമുഖ ചാനലിനോടായിരുന്നു താഹയുടെ മറുപടി.

മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പേരമകനാണ് താഹ ബാഫഖി തങ്ങള്‍. മുസ്ലിം സമുദായത്തെ ഒന്നാകെ അവഹേളിക്കുന്ന സമീപനമാണ് ബിജെപിക്കുള്ളതെന്ന് രാജിക്കത്തില്‍ അദ്ദേഹം ആരോപിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബിജെപി അംഗത്വമെടുത്തതെന്ന് പറഞ്ഞ താഹ. മതത്തെ വിറ്റ് തമ്മില്‍ കലാപമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

‘എന്റെ പിതാവ് ഒരു സിപിഐഎം അനുഭാവിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായിട്ട് നല്ല ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റൊരു പാര്‍ട്ടിയിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച്‌ നിലവില്‍ ചിന്തിക്കുന്നില്ല. എന്റെ പിതാവ് ഒരു സിപിഐഎം അനുഭാവിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായിട്ട് നല്ല ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അതിലപ്പുറം ഞങ്ങളുടെ കുടുംബത്തിന് വലിയ രാഷ്ട്രീയ പാരമ്ബര്യമൊന്നുമില്ല. ഇനി ഏതെങ്കിലും ഘട്ടത്തില്‍ മറ്റേതെങ്കിലും പാര്‍ട്ടിയുടെ അനുഭാവിയാകാന്‍ തീരുമാനിച്ചാലും ബിജെപിയിലേക്കില്ല’, അദ്ദേഹം പറഞ്ഞു.

‘ബിജെപിയില്‍ നിന്ന് തൗബ ചെയ്ത് (ചെയ്ത തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പ് അപേക്ഷിച്ച്‌) മടങ്ങുകയാണ്. ന്യൂനപക്ഷ സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്. എന്നാല്‍ നിലവിലെ സ്ഥിതിയതല്ല. ബിജെപിയിലുള്ള 90 ശതമാനം മുസ്ലിംങ്ങളും പാര്‍ട്ടി വിടാന്‍ തീരുമാനത്തിലാണ്. അടുത്ത് തന്നെ അലി അക്ബര്‍ പ്രാഥമിക അംഗത്വമുള്‍പ്പടെ ഉപേക്ഷിച്ച്‌ പാര്‍ട്ടി വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മതത്തെ വിറ്റ് തമ്മില്‍ കലാപമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലെ മുസ്ലിം സംഘടനകളെല്ലാം ബിജെപിക്ക് ഒപ്പമാണെന്ന് പ്രചരിപ്പിച്ചാണ് ഇവര്‍ ഉത്തരേന്ത്യയില്‍ പാര്‍ട്ടി വികസിപ്പിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഒരു ജനതയും ബിജെപിയെ അംഗീകരിക്കുന്നില്ലെന്നതാണ് സത്യം. ബിജെപിയിലുള്ളവരെ പുച്ഛത്തോടെയാണ് എല്ലാവരും നോക്കുന്നത്. മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാലും ഈ അവസ്ഥയുണ്ടാകില്ല’, താഹ പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *