വി ഡി സവര്‍ക്കറെ വാനോളം പുകഴ്ത്തി ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്. സവര്‍ക്കര്‍ ഐക്യ ഇന്ത്യയ്ക്കായി വാദിച്ചെന്ന അവകാശവാദമാണ് മോഹന്‍ ബാഗവത് ആര്‍എസ്‌എസിന്‍റെ വിജയദശമി ദിനാഘോഷത്തില്‍ നാഗ്പൂരില്‍ ഉന്നയിച്ചത് .
അതെ സമയം സര്‍ക്കാരുകള്‍ രാഷ്ട്രീയ വ്യത്യാസത്തിന് അപ്പുറം വളരണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിഭജനത്തിന്‍റെ വേദന മറക്കാനാവില്ലെന്നും പുതിയ തലമുറ രാജ്യത്തിന്‍റെ ചരിത്രം അറിഞ്ഞിരിക്കണമെന്നും ആര്‍എസ്‌എസ് മേധാവി പറഞ്ഞു .സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാന്‍ നയം വേണമെന്നും ഭാഗവത് പറഞ്ഞു. കൂടാതെ ഒടിടി പ്ലാറ്റുഫോമുകളേക്കുറിച്ചും രൂക്ഷ വിമര്‍ശനമാണ് മോഹന്‍ ഭാഗവത് നടത്തിയത്.
കൊവിഡ് കാലയളവില്‍ ചെറിയ കുട്ടികളുടെ കയ്യില്‍ പോലും മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും അവരെന്തൊക്കെയാണ് കാണുന്നത് എന്നതിനേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു ധാരണയുമില്ലെന്നും ഒടിടി പ്ലാറ്റുഫോമുകളില്‍ നിയന്ത്രണങ്ങളില്ലെന്നും മോഹന്‍ ഭാഗവത് ആരോപിച്ചു . ലഹരിവില്പന വഴിയുള്ള പണം രാജ്യത്ത് അസ്ഥിരതയ്ക്ക് ഉപയോഗിക്കുന്നുവെന്നും ഇത് പുതുതലമുറയെ വഴി തെറ്റിക്കാനിടയാക്കുന്നെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി .