തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. മൂന്ന് ആഴ്ചയ്ക്കിടെ ഡീസലിന് അഞ്ച് രൂപ 87 പൈസയും പെട്രോളിന് നാലു രൂപ 07 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില തിരുവനന്തപുരത്താണ്. തലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 107.76 രൂപയും ഡീസല്‍ വില 101.33 രൂപയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 105.80 രൂപയും ഡീസല്‍ വില 99.41 രൂപയുമാണ്. കോഴിക്കോട് പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം, 105.92 രൂപ, 99.63 രൂപ എന്നിങ്ങനെയാണ്.
നീണ്ട ഒരാഴ്ചയ്ക്ക് ശേഷം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. റെക്കോര്‍ഡ് വില വര്‍ധനവാണ് ഇന്ധനത്തിന് ഉണ്ടായിരിക്കുന്നത്.
ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള എണ്ണ വിപണന കമ്ബനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകള്‍ നടപ്പിലാക്കും. മൂല്യവര്‍ദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകള്‍ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.