ഭോപാല്‍: സഹോദരിക്ക് പെണ്‍കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെക്കാന്‍ മൂന്ന് ദിവസം സൗജന്യ പെട്രോള്‍ കൊടുത്ത് മധ്യപ്രദേശിലെ യുവാവ്. മധ്യപ്രദേശ് ബൈത്തൂല്‍ ജില്ലയിലാണ് പെട്രോള്‍ പമ്ബ് ഉടമയായ ദീപക് സൈനാനി അമ്മാവനായ സന്തോഷം വേറിട്ട രീതിയില്‍ ആഘോഷിച്ചത്.
ഭിന്നശേഷിക്കാരിയായ ദീപക് സൈനാനിയുടെ സഹോദരി ശിഖാ പോര്‍വാള്‍ പെണ്‍കുഞ്ഞിന് ജന്മം നല്കിയ സന്തോഷം എങ്ങനെ ആഘോഷിക്കുമെന്ന് കുറേ ചിന്തിച്ചു. സൗജന്യ പെട്രോള്‍ നല്‍കുന്നത് പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കരുതുമോ എന്ന ആശങ്കയുണ്ടായിരുന്നു. പിന്നീട് തന്റെ തീരുമാനവുമായി മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. ആണ്‍കുട്ടിയാണ് ജനിച്ചിരുന്നത് എങ്കിലും സന്തോഷത്തില്‍ കുറവൊന്നും വരില്ലെന്നും ദീപക് പ്രതികരിച്ചു.
അഷ്ടമി, നവമി, ദസറ ദിനങ്ങളിലാണ് സൗജന്യ പെട്രോള്‍ നല്‍കിയത്. 200 മുതല്‍ 500 രൂപ വരെ അടിച്ചവര്‍ക്ക് പത്തും അതിന് മുകളിലുള്ളവര്‍ക്ക് 15ഉം ശതമാനം അധികം പെട്രോളും നല്കി. സഹോദരിക്കുള്ള സമ്മാനമായാണ് ഈ ഓഫര്‍ നല്‍കിയതെന്നും ദീപക് മാധ്യമങ്ങളോട് പറഞ്ഞു.