മലപ്പുറം:എം എല്‍ എ ആയതുകൊണ്ട് എല്ലാവര്ക്കും ചവിട്ടാമെന്ന് കരുതേണ്ടെന്ന് പി വി അന്‍വര്‍. ആരും തന്നെ തിരയേണ്ടെന്നും, ജനങ്ങള്ക്കിടയിലുണ്ടെന്നുമാണ് അന്‍വറിന്റെ അവകാശവാദം.തനിക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് ഞാന്‍ നിയമസഭയിലെത്തിയത്. പാര്‍ട്ടിയ്ക്ക് അതിന്റേതായിട്ടുള്ള ചട്ടക്കൂടുണ്ട്. ആ ചട്ടക്കൂടിനനുസരിച്ചേ എനിക്കും, ആര്‍ക്കും പ്രവര്‍ത്തിക്കാനാകൂ. ജയശങ്കര്‍ പറഞ്ഞു മലപ്പുറത്തെ പ്രമാണിമാരില്‍ നിന്ന് പണം വാങ്ങിയാണ് ഇവിടെ സീറ്റ് കൊടുക്കുന്നതെന്ന്. ആരുടെയും കട്ടുണ്ടാക്കിയതല്ല. പാരമ്ബര്യമായിട്ടും ഞങ്ങള്‍ അദ്ധ്വാനിച്ചും ഉണ്ടാക്കിയതാണ്.കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും സിപിഎമ്മിലേക്ക് വന്നാല്‍ ഞങ്ങള്‍ മുതലാളിമാര്‍. അല്ലെങ്കിലോ…ജയശങ്കര്‍ എന്തേ പത്ത് കൊല്ലം മുന്‍പ് എന്നെ പറയാതിരുന്നേ? എന്തേ രണ്ട് കൊല്ലം മുന്‍പ് കെ പി മുസ്തഫ മുതലാളിയാണെന്ന് പറയാത്തത്?’- അദ്ദേഹം ചോദിച്ചു. അഡ്വ. ജയശങ്കറിനെതിരെയാണ് പരാമര്‍ശം.
വിവാദങ്ങള്‍ കോണ്‍ഗ്രസിന്റെ സൃഷ്ടിയാണെന്നും അന്‍വര്‍ പറഞ്ഞു.കോണ്‍ഗ്രസിലെ ബി ജെ പി ഏജന്റാണ് കെ സി വേണുഗോപാലെന്നും അന്‍വര്‍ ആരോപിച്ചു. കെ സി വേണുഗോപാലിന്റെ നോമിനിയാണ് ഇപ്പോഴത്തെ കെ പി സി സി അദ്ധ്യക്ഷനെന്നും അദ്ദേഹം വിമര്‍ശിച്ചു.നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്റെ വിലയേ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയിക്കുള്ളൂവെന്നും അന്‍വര്‍ പരിഹസിച്ചു.