ഗാന്ധിജി എന്തുകൊണ്ട് ക്രിസ്തുമതം സ്വീകരിച്ചില്ല ? 1926 ഏപ്രിൽ 6 ന് മഹാത്മാ ഗാന്ധി സബർമതി ആശ്രമത്തിൽനിന്നും അമേരിക്കയിലെ ക്രിസ്ത്യൻ മതപുരോഹിതനായിരുന്ന മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്‍റ്സിന് എഴുതിയ ഒരു കത്ത് ഇപ്പോൾ പെന്‍സില്‍വാനിയയിലെ റാബ് കളക്ഷന്‍ 50,000 ഡോളർ അടിസ്ഥാനവിലയ്ക്ക് (ഏകദേശം 32 ലക്ഷം രൂപ) ലേലത്തിന് വച്ചിരിക്കുകയാണ്.
മില്‍ട്ടണ്‍ ന്യൂബെറി ഫ്രാന്‍റ്സ് ഗാന്ധിജിക്കയച്ച, ക്രിസ്തുവുമായി ബന്ധപ്പെട്ട ലഘുലേഖ പ്രചരിപ്പിക്കാനോ അതിൻ്റെ വരിക്കാരനാകാനോ താൻ തയ്യറാല്ലെന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ ആ കത്തിൽ ഗാന്ധിജി രേഖപ്പെടുത്തുകയുണ്ടായി. കത്ത് ഇങ്ങനെ തുടരുന്നു..
“Dear Friend, I have your letter. I am afraid it is not possible for me to subscribe to the creed you have sent me. The subscriber is made to believe that the highest manifestation of the unseen reality was Jesus Christ. In spite of all my efforts, I have not been able to feel the truth of that statement. I have not been able to move beyond the belief that Jesus was one of the great teachers of mankind.”
(പ്രിയ സുഹൃത്തേ, നിങ്ങളുടെ കത്ത് എന്റെ പക്കലുണ്ട്. നിങ്ങൾ എനിക്ക് അയച്ചുതന്ന വിശ്വാസപ്രമാണത്തിന് വരിക്കാരാകാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ അറിയിക്കുന്നു. അദൃശ്യമായ യാഥാർത്ഥ്യത്തിന്റെ ഏറ്റവും ഉയർന്ന തെളിവ് യേശുക്രിസ്തുവാണെന്ന് വരിക്കാരൻ വിശ്വസിക്കുന്നു. എന്നാൽ എത്ര ശ്രമിച്ചിട്ടും ആ പ്രസ്‌താവനയുടെ സത്യാവസ്ഥ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. മനുഷ്യരാശിയുടെ മഹത്തായ ഗുരുക്കന്മാരിൽ ഒരാളാണ് യേശു എന്ന വിശ്വാസത്തിനപ്പുറത്തേക്ക് നീങ്ങാൻ എനിക്ക് കഴിഞ്ഞിട്ടില്ല).
കത്ത് ഇങ്ങനെ തുടരുന്നു….
Do you not think that religious unity is to be had not by a mechanical subscription to a common creed but by all respecting the creed of each? In my opinion, difference in creed there must be so long as there are different brains. But who does it matter if all these are hung upon the common thread of love and mutual esteem?
(മതപരമായ ഐക്യം ഉണ്ടാകേണ്ടത് ഒരു പൊതു വിശ്വാസത്തിന്റെ മെക്കാനിക്കൽ സബ്‌സ്‌ക്രിപ്ഷൻ കൊണ്ടല്ല, മറിച്ച് ഓരോരുത്തരുടെയും വിശ്വാസപ്രമാണങ്ങളെ എല്ലാവരും മാനിച്ചുകൊണ്ടാണ് എന്ന് നിങ്ങൾ കരുതുന്നില്ലേ? എന്റെ അഭിപ്രായത്തിൽ, വ്യത്യസ്ത ചിന്താസരണികൾ ഉള്ളിടത്തോളം കാലം വിശ്വാസങ്ങളിൽ വ്യത്യാസം ഉണ്ടായിരിക്കും. എന്നാൽ ഇവയെല്ലാം സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പൊതുവായ നൂലിൽ കോർത്തിണക്കപ്പെട്ടാൽ ആർക്കാണ് പ്രശ്‌നം?)
ഹിന്ദുമത വിശ്വസിയായിരുന്ന ഗാന്ധിജി ചെറുപ്പത്തിൽ ജൈനമതത്തിൽ ആകൃഷ്ടനായിരുന്നു. അതുവഴിയാണ് ജൈനമതമൂലസിദ്ധാന്തമായ ‘അഹിംസ’ അദ്ദേഹം ജീവിതസന്ദേശമായി തെരഞ്ഞെടുത്തത്. ഖുർആൻ, ബൈബിൾ. ലോയോ ടോൾസ്റ്റോയിയുടെ ക്രിസ്തുമതവുമായി ബന്ധപ്പെട്ട രചനകൾ, ഭഗവത് ഗീത ഉൾപ്പെടെയുള്ള മിക്ക മതഗ്രന്ഥങ്ങളും വായിച്ചിരുന്ന ഗന്ധിജി തൻ്റെ ശിഷ്ടകാലം ഹിന്ദുമത വിശ്വാസിയാ യിത്തന്നെയാണ് കഴിഞ്ഞിരുന്നത്.
ഗാന്ധി സ്മരണ ദിനത്തിൽ അഹിംസയുടെ പൂജാരിക്ക് പ്രണാമങ്ങൾ …..