രാജ്യത്ത് വളരെയധികം പ്രാധാന്യമുള്ള രേഖയാണ് ആധാര്‍.
രാജ്യത്ത് വളരെയധികം പ്രാധാന്യമുള്ള രേഖയാണ് ആധാര്‍. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ 12 അക്ക ആധാര്‍ നമ്ബര്‍ പല ആവശ്യങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖയായി മാറിയിട്ടുണ്ട്.
എല്ലാ പൗരന്മാരും പത്ത് വര്‍ഷം കൂടുമ്ബോള്‍ നിര്‍ബന്ധമായും ആധാറിലെ വിവരങ്ങള്‍ പുതുക്കേണ്ടതാണ്. ഇത്തരം വിവരങ്ങള്‍ പുതുക്കാത്ത പക്ഷം ചില സേവനങ്ങളില്‍ തടസ്സം നേരിട്ടേക്കാമെന്ന് അധികൃതര്‍ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ പൗരന്മാര്‍ക്ക് സൗജന്യമായി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള അവസരം കേന്ദ്രം ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ‘മൈ ആധാര്‍’ പോര്‍ട്ടലിലെ സൗജന്യ ഡോക്യുമെന്റ് അപ്ഡേറ്റഡ് ഫീച്ചര്‍ പ്രയോജനപ്പെടുത്തിയാല്‍ യാതൊരു ഫീസും അടയ്ക്കാതെ തന്നെ ആധാറിലെ വിവരങ്ങള്‍ പുതുക്കാൻ സാധിക്കും. സാധാരണയായി ഈ സേവനങ്ങള്‍ക്ക് 50 രൂപയാണ് ഈടാക്കുന്നത്. സൗജന്യമായി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ ജൂണ്‍ 14 വരെയാണ് പൗരന്മാര്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഈ സമയപരിധി അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിനാല്‍, നിര്‍ബന്ധമായും ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.