ആധാര്‍ പുതുക്കല്‍: സൗജന്യസേവനം സെപ്റ്റംബര്‍ 30 വരെ

August 7, 2023
33
Views

ആധാര്‍ നമ്ബറുകളുള്ള എല്ലാ വ്യക്തികളും എൻറോള്‍മെന്റ് തീയതി മുതല്‍ 10 വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI)ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് സെപ്റ്റംബര്‍ 30 വരെ സൗജന്യമായി ആധാര്‍ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത്.

ആധാറിനായുള്ള എൻറോള്‍മെന്റ് തീയതി മുതല്‍ ഓരോ 10 വര്‍ഷം കൂടുമ്ബോഴും ആധാര്‍ നമ്ബര്‍ ഉടമകള്‍ക്ക്, ഐഡന്റിറ്റി പ്രൂഫും (POI) തെളിവും സമര്‍പ്പിച്ചുകൊണ്ട്, ആധാറില്‍ ഒരു തവണയെങ്കിലും അവരുടെ അനുബന്ധ രേഖകള്‍ അപ്‌ഡേറ്റ് ചെയ്യാം. പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങള്‍ മാറ്റേണ്ട ആവശ്യമാണുള്ളതെങ്കില്‍, തീര്‍ച്ചയായും ഓണ്‍ലൈൻ അപ്ഡേറ്റ് സേവനം ഉപയോഗിക്കാം. ബയോമെട്രിക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *