ആധാര്‍ പുതുക്കാനുള്ള കാലാവധി നീട്ടി

June 14, 2023
36
Views

ആധാര്‍ പുതുക്കാനുള്ള കാലാവധി നീട്ടി.

ആധാര്‍ പുതുക്കാനുള്ള കാലാവധി നീട്ടി. പത്ത് വര്‍ഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങള്‍ സൗജന്യമായി ഓണ്‍ലൈനില്‍ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്.

ഈ തിയതി നിലവില്‍ സെപ്റ്റംബര്‍ 14 ലേക്ക് നീട്ടിയിരിക്കുകയാണ്. ആധാര്‍ പുതുക്കാൻ അക്ഷയ കേന്ദ്രങ്ങളെയോ, ആധാര്‍ സേവാ കേന്ദ്രങ്ങളെയോ സമീപിക്കാം. അതല്ലാതെ വീട്ടില്‍ ഇന്റര്‍നെറ്റുണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായും ആധാര്‍ പുതുക്കാം.

ആദ്യം ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://myaadhaar.uidai.gov.in/ ഇ വെബ്സൈറ്റില്‍ ലോഗ് ഇൻ ചെയ്യണം. ആധാര്‍ നമ്ബറും കാപ്ചയും നല്‍കിയാല്‍ ആധാറുമായി ബന്ധിപ്പിക്കപ്പെട്ട നിങ്ങളുടെ നമ്ബറിലേക്ക് ഒരു ഒടിപി വരും. ഈ ഒടിപി കൂടി നല്‍കിയാല്‍ നിങ്ങള്‍ ആധാര്‍ അപ്ഡേഷൻ പേജിലെത്തും.

ഇവിടെ പ്രധാനമായും രണ്ട് രേഖകളാണ് സമര്‍പ്പിക്കേണ്ടത്. ഒന്ന് അഡ്രസ് പ്രൂഫ്, ഒന്ന് ഐഡന്റിറ്റി പ്രൂഫ്. ഐഡന്റിറ്റി പ്രൂഫിന് വേണ്ടി പാൻ കാര്‍ഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ സ്‌കാൻ ചെയ്ത് അപ്ലോഡ് ചെയ്യാം. അഡ്രസ് പ്രൂഫിന് പകരം വോട്ടേഴ്സ് ഐഡിയുടെ സ്‌കാൻഡ് കോപ്പി നല്‍കിയാല്‍ മതി. ഇതിന് പിന്നാലെ സബ്മിറ്റ് കൂടി ക്ലിക്ക് ചെയ്യുന്നതോടെ ആധാര്‍ അപ്ഡേഷൻ റിക്വസ്റ്റ് പോകും. തുടര്‍ന്ന് സ്‌ക്രീനില്‍ നിന്ന് അക്ക്നോളജ്മെന്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.ആധാര്‍ അപ്ഡേറ്റ് ആയോ എന്നറിയാൻ ഇതേ വെബ്സൈറ്റില്‍ തന്നെ ആധാര്‍ അപ്ഡേറ്റ് സ്റ്റേറ്റസ് എന്ന ടാബില്‍ ക്ലിക്ക് ചെയ്താല്‍ മതി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *