ആറന്മുള വള്ള സദ്യ യുമായി ബന്ധപ്പെട്ട് കെ എസ് ആർ റ്റി സി ആറന്മുള വള്ള സദ്യ യും -അഞ്ചമ്പല ദർശനവും തീർത്ഥടന ടൂർ പാക്കേജ് ആരംഭിച്ചു. ജൂലൈ 28മുതൽ സംസ്ഥാനത്തെ 14ജില്ല കളിൽ നിന്നുമുള്ള ഡിപ്പോ കളിൽ ബുക്കിങ് ആരംഭിച്ചു.
ആറന്മുള: .ആറന്മുള വള്ള സദ്യ യുമായി ബന്ധപ്പെട്ട് കെ എസ് ആർ റ്റി സി ആറന്മുള വള്ള സദ്യ യും -അഞ്ചമ്പല ദർശനവും തീർത്ഥടന ടൂർ പാക്കേജ് ആരംഭിച്ചു. ജൂലൈ 28മുതൽ സംസ്ഥാനത്തെ 14ജില്ല കളിൽ നിന്നുമുള്ള ഡിപ്പോ കളിൽ ബുക്കിങ് ആരംഭിച്ചു.
കഴിഞ്ഞ വർഷം മുതലാണ് കെ എസ് ആർ റ്റി സി ഇങ്ങനെ ഒരു തീർത്ഥടന പാക്കേജ് ആരംഭിച്ചത്. കഴിഞ്ഞ വർഷം പാക്കേജ് വൻ വിജയ മായിരുന്നു.ഒക്ടോബർ 2വരെ യാണ് വള്ള സദ്യ നടക്കുന്നത്. തീർത്ഥടകർ തൃക്കൊടിത്താനം, തിരുവാറൻമുള, തൃപ്പുല യൂർ, തൃചിറ്റാറ്റ്, തിരുവ വണ്ടൂർ എന്നീ മഹാ ക്ഷേത്രങ്ങളിലെ ദർശന ത്തിനൊപ്പം ആറന്മുള വള്ളസദ്യയും പൈതൃക കാഴ്ചകളും പാണ്ഡവർ കാവ് ദേവീക്ഷേത്ര ദർശവും പാക്കേജിന്റെ ഭാഗമാണ്. ഇതിനുള്ള എല്ലാ ക്രമീകര ണങ്ങളും ദേവസ്വം ബോർഡും, ക്ഷേത്രോപ ദേശക സമിതി കളും ആരംഭിച്ചു കഴിഞ്ഞു. പഞ്ച പാണ്ഡവക്ഷേത്ര ദർശന പുണ്യം നേടി ആറൻമുള സദ്യ കഴിക്കാനെത്തുന്ന കെ എസ് ആർ ടിസി തീർത്ഥാടന സംഘങ്ങൾക്കയ് അഞ്ച് മഹാക്ഷേത്രേങ്ങളിലും അടിസ്ഥാ സൗകര്യങ്ങൾ ഒരുക്കാൻ തിരു ആറന്മുള പള്ളിയോട സേവാ സംഘം ഓഫീസിൽ ചേർന്ന ക്ഷേത്രോപദേശക സമതി പ്രസിസന്റ് മാരുടേയും ദേവസ്വം ഉദ്യോഗസ്ഥരുടേയും പള്ളിയോട സേവാസംഘം ഭാരവാഹികളുടെയും സംയുക്ത യോഗം തീരുമാനിച്ചു.അഞ്ചമ്പല ത്തിലും നട തുറക്കുന്ന തും, അടയ്ക്കുന്ന തു മുൾപ്പടെ യുള്ള കാര്യ ങ്ങൾ പരിഗണന യിലാണ്.തിരുവിതാംകൂർ ദേവസ്വം ബോർഡ്
ആറന്മുള എ സി ആർ.പ്രകാശിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ
പഞ്ച പാണ്ഡവ ക്ഷേത്ര ഏകോപന സമതി ചെയർമാൻ ബി രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ചു. പള്ളിയോട സേവാ സംഘം പ്രസിഡന്റ് രാജൻ മൂല വീട്ടിൽ യോഗം ഉത്ഘാടനം ചെയ്തു.
പഞ്ച പാണഡവ ക്ഷേത്രോപദേശക സമതി പ്രസിസന്റുമാരായ മധുസുധനൻ നായർ സോപാനം, വി കെ രാധാകൃഷ്ണൻ തിരുവൻ വണ്ടൂർ , കെബി സുധീർ ആറന്മുള , ഹരിദാസ് SO പുലിയൂർ,കെ എസ് ആർ ടിസി ടൂറിസം കോ ഓർഡിനേറ്റർമാരായ സന്തോഷ് കുമാർ , അനീഷ് ആർ . പള്ളിയോട സേവാ സംഘം സെക്രട്ടറി പാർത്ഥസാർഥി പിള്ള , വി കെ ചാന്ദ്രൻ
തുടങ്ങിയവർ പങ്കെടുത്തു.
ജൂലൈ 28 നെയ്യാറ്റിൻകര . തിരുവന്തപുരം ഡിപ്പോകളിൽ നിന്നായി
4.ബസ്സ് എത്തിച്ചേരും
ഒക്ടോബർ 2 വരെ തീർത്ഥാടന പാക്കേജ് തുടരും