അഭിമന്യു കൊലക്കേസ്: കുറ്റപത്രമടക്കമുള്ള രേഖകള്‍ കാണാനില്ല; നഷ്ടമായത് കോടതിയില്‍ നിന്ന്

March 7, 2024
32
Views

എറണാകുളം മഹാരാജാസ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രമടക്കമുള്ള നിർണായക പോസിക്യൂഷൻ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായി.

എറണാകുളം മഹാരാജാസ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രമടക്കമുള്ള നിർണായക പോസിക്യൂഷൻ രേഖകള്‍ കോടതിയില്‍ നിന്ന് കാണാതായി.

എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ നിന്നാണ് രേഖകള്‍ കാണാതെയായത്.

പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രം, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, മുറിവ് സർട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ 11 രേഖകളാണ് കാണാതായത്. രേഖകള്‍ കൈകാര്യം ചെയ്തിരുന്ന കോടതി ജീവനക്കാരില്‍ നിന്നും നഷ്ടപ്പെട്ടതാകാമെന്നാണ് വിലയിരുത്തല്‍.

രേഖകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വിഷയം വിചാരണ കോടതി ഹൈക്കോടതിയില്‍ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനോട് വീണ്ടും രേഖകള്‍ സമർപ്പിക്കാൻ കോടതി ആവശ്യപ്പെടും. കേസിലെ എല്ലാ പ്രതികള്‍ക്കും രേഖകളുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.

2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്ബസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 2019 ജൂലൈ മൂന്നിനാണ് നെട്ടൂർ മേക്കാട്ട് സഹല്‍ ഹംസ അടക്കമുള്ള പ്രതികള്‍ക്കെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *