മെഡിക്കല്‍ എൻട്രൻസ് പരിശീലനത്തിലിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത 4 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

February 16, 2024
0
Views

രാജസ്ഥാനിലെ കോട്ടയില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി.

ഫെബ്രുവരി 13നായിരുന്നു സംഭവം. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഉത്തർപ്രദേശില്‍ നിന്നുള്ള സഹപാഠിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തൻ്റെ അപ്പാർട്ട്മെൻ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം സഹപാഠിയും മൂന്ന് സുഹൃത്തുക്കളും ചേർന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന് കോട്ട എഎസ്പി ഉമ ശർമ്മയെ ഉദ്ധരിച്ച്‌ സീ മീഡിയ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ കോച്ചിങ് ഹബ്ബ് എന്നറിയപ്പെടുന്ന നഗരമാണ് രാജസ്ഥാനിലെ കോട്ട. എഞ്ചിനീയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും കോട്ടയില്‍ എത്തുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *