ഡല്‍ഹി-ഗുരുഗ്രാം ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന ഡബിള്‍ ഡെക്കര്‍ ബസ്സിന് തീപിടിച്ചു.
ന്യൂഡല്‍ഹി: ഡല്‍ഹി-ഗുരുഗ്രാം ഹൈവേയില്‍ ഓടിക്കൊണ്ടിരുന്ന ഡബിള്‍ ഡെക്കര്‍ ബസ്സിന് തീപിടിച്ചു. തീപിടത്തില്‍ രണ്ട് യാത്രക്കാര്‍ മരിക്കുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ ഗുരുഗ്രാം സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30-50 ശതമാനം പൊള്ളലേറ്റിട്ടുണ്ടെങ്കിലും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.
ഡല്‍ഹിയെയും ജയ്പൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന എക്സ്പ്രസ്വേയുടെ സമീപത്തുളള ഝാര്‍സ മേല്‍പ്പാലത്തിന് അടുത്താണ് അപകടം സംഭവിച്ചത്. എ.ആര്‍. 01 കെ 7707 നമ്ബര്‍ സ്ലീപ്പര്‍ ബസിനാണ് തീ പിടിച്ചത്. അപകട വിവരം അറിഞ്ഞ ഉടനെ തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നെന്ന് അഗ്‌നിശമനാസേനാ വകുപ്പ് ഡയറക്ടര്‍ ഗുല്‍ഷാൻ കല്‍റ വ്യക്തമാക്കി. ബസിനെ തീ വിഴുങ്ങുന്നതും ആകാശത്തേക്ക് പുകയുയരുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.