മാഹിയില്‍ ലോറിയിടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരിയായ ഗ്രാഫിക്ക് ഡിസൈനര്‍ മരിച്ചു

March 8, 2024
0
Views

മാഹി പാലത്തിന് സമീപം ലോറിക്കടിയില്‍പ്പെട്ടു സ്‌കൂട്ടര്‍ യാത്രക്കാരി ദാരുണമായി മരിച്ചു.

കണ്ണൂര്‍: മാഹി പാലത്തിന് സമീപം ലോറിക്കടിയില്‍പ്പെട്ടു സ്‌കൂട്ടര്‍ യാത്രക്കാരി ദാരുണമായി മരിച്ചു. മാഹിപാലത്തന്് ജങ്ഷനു സമീപം ബുധനാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് അപകടം.തലശേരി ചോനാടം സ്വദേശിനിയായ ദില്‍നയാ(44)ണ് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്.

മാഹി ചൂടികോട്ടയിലെ ഭര്‍തൃവീട്ടിലേക്ക് പോവുമ്ബോഴാണ് അപകടം. എതിരെ വന്ന ലോറി സ്‌കൂട്ടറില്‍ ഇടിച്ചു ലോറിക്കടിയില്‍പ്പെട്ടു പോയ ദില്‍നയെ ഓടിക്കൂടിയെത്തിയവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചോനാടത്തെ വ്യാപാരിയായ ബേബി നിവാസില്‍ വല്‍സന്റെയും ശോഭയുടെയും മകളാണ് ദില്‍ന.

ആവാസ് ഹോമിലെ ഗ്രാഫിക്ക് ഡിസൈനറാണ്. ഭര്‍ത്താവ് മാഹി ചൂടികൊട്ടയിലെ ഷാജി(ദുബൈ) മക്കള്‍: ദേവനന്ദ.തവന്‍ദേവ്(ഇരുവരും വിദ്യാര്‍ത്ഥികള്‍) സഹോദരങ്ങള്‍: ദിലീപ്, ദീക്ഷിത്ത്( ഇരുവരും ഗള്‍ഫ്) സംസ്‌കാരം വെളളിയാഴ്ച്ച പകല്‍ നടക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *