പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് രണ്ട് അധ്യാപികമാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

March 8, 2024
0
Views

ആലപ്പുഴ ജില്ലയിലെ നെടുമുടി എൻ.എസ്.എസ്.എച്ച്‌.എസ് ലെ പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു അധ്യാപികമാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി പൊതു വിദ്യാഭ്യാസ മന്ത്രി വി.

ശിവൻകുട്ടി പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ നെടുമുടി എൻ.എസ്.എസ്.എച്ച്‌.എസ് ലെ പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു അധ്യാപികമാരില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി പൊതു വിദ്യാഭ്യാസ മന്ത്രി വി.

ശിവൻകുട്ടി പറഞ്ഞു. ഇന്ന് (06.03.2024) ന് രാവിലെ 9.30 മുതല്‍ 12.15 വരെ നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷാ രണ്ടാം ഭാഷയായ ഇംഗ്ലീഷ് പരീക്ഷ നടക്കുന്നതിനിടെയാണ് അധ്യാപികമാരില്‍ നിന്നും പരീക്ഷാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് രണ്ടു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഫോണുകള്‍ വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പരീക്ഷാ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട അധ്യാപകർ പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാൻ പാടില്ല എന്ന് കർശന നിർദ്ദേശം നല്‍കിയിട്ടുണ്ട് എന്നാല്‍ ഇത് പാലിക്കാൻ അപൂർവ്വം ചിലർ മടി കാണിക്കുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *