വാഹനാപകടത്തില്‍ എട്ടാംക്ലാസ് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം.
മസ്‌ക്കറ്റ്: വാഹനാപകടത്തില്‍ എട്ടാംക്ലാസ് വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ സമീഹ വാദി കബീർ ആണ് മരിച്ചത്.
ഇന്നലെ സ്‌കൂളിന്റെ മുന്നില്‍ നിന്ന് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. അമിത വേഗത്തിലെത്തിയ വാഹനം വിദ്യാർത്ഥിയെ ഇടിക്കുകയായിരുന്നു.
വിദ്യാർത്ഥിനിക്കൊപ്പമുണ്ടായിരുന്ന അമ്മയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സമീഹ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. അമ്മ ഗുരുതരാവസ്ഥയില്‍ തുടരുന്നു.