പാലായില്‍ സ്വകാര്യ ബസ് യാത്രക്കാരന്‍റെ തലയിലൂടെ കയറിയിറങ്ങി; മധ്യവയസ്കന് ദാരുണാന്ത്യം

May 4, 2024
51
Views

പാലാ: ടൗണ്‍ സ്റ്റാൻഡില്‍ സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. മേവിട സ്വദേശി വിനോദ് കുളത്തിനാല്‍ (56) മരിച്ചത്.

അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. സ്റ്റാൻഡില്‍ നിന്ന് ആളെ കയറ്റിയ ശേഷം മുന്നോട്ട് നീങ്ങിയ ബസില്‍ ചാടികയറാൻ ശ്രമിക്കവേ വിനോദ് താഴെ വീഴുകയായിരുന്നു. ബസിന്‍റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി. വിനോദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

പാലാ – കൂത്താട്ടുകുളം റൂട്ടില്‍ സർവീസ് നടത്തുന്ന സെന്‍റ് റോക്കീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

മരിച്ചയാളെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ നവമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ നല്‍കിയിരുന്നു. ഇത് കണ്ട് വിനോദിന്‍റെ ബന്ധുക്കള്‍ പോലീസുമായി ബന്ധപ്പെടുകയായിരുന്നു.

ഭാര്യ ബീനാകുമാരി അധ്യാപിക കൊഴുവനാല്‍ ഗവ. എല്‍പി സ്കൂള്‍. മക്കള്‍: വിഷ്ണു, കൃഷ്ണ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *