അമ്മയുമൊത്ത് സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം.
പത്തനംതിട്ട: അമ്മയുമൊത്ത് സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ അഞ്ചര വയസ്സുകാരന് ദാരുണാന്ത്യം.
പത്തനംതിട്ട സീതത്തോട് കക്കാട് പവര്‍ഹൗസിന് സമീപമാണ് അപകടമുണ്ടായത്. കൊച്ചുകോയിക്കല്‍ സ്വദേശി സതീഷിന്റെ മകൻ കൗശിക് എസ്. ആണ് മരിച്ചത്.
അമ്മയ്ക്കും സഹോദരനുമൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിയാണ് മരിച്ചത്. രാവിലെ സ്കൂളില്‍ കൊണ്ടുവിടാൻ പോകും വഴിയായിരുന്നു അപകടം. സ്കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുന്നില്‍ നില്‍ക്കുകയായിരുന്നു കൗശികിന്റെ നെഞ്ചില്‍ ഹാൻഡില്‍ അമര്‍ന്നതാകാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടം നടന്ന ഉടനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ശ്രീ വിദ്യാധിരാജ സ്കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയാണ് കൗശിക്.