കോഴിക്കോട്ട് ബസ് മരത്തിലിടിച്ച്‌ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

June 4, 2024
7
Views

കോഴിക്കോട്: ദേശീയപാതയില്‍ പന്തീര്‍പാടത്ത് ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. 30ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 1.35 ന് നരിക്കുനി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസ് റോഡിലെ ഇറക്കത്തില്‍ നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്.

നാട്ടുകാരും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *