ആസിഡ് ആക്രമണം; പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ക്കും ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക വനിതാ കമ്മീഷന്‍

March 6, 2024
7
Views

മംഗളൂരുവില്‍ ആസിഡ് ആക്രമണത്തിന് ഇരയായി സാരമായി പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സാമ്ബത്തിക സഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക വനിതാ കമ്മീഷന്‍.

കാസർഗോഡ്: മംഗളൂരുവില്‍ ആസിഡ് ആക്രമണത്തിന് ഇരയായി സാരമായി പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സാമ്ബത്തിക സഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക വനിതാ കമ്മീഷന്‍.

നാല് ലക്ഷം രൂപ വീതമാണ്
സഹായം പ്രഖ്യാപിച്ചതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചു. ഇതിനു പുറമെ പെണ്‍കുട്ടികളുടെ ചികിത്സയ്ക്കായി 20 ലക്ഷം രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.
സംഭവത്തില്‍ മലപ്പുറം നിലമ്ബൂര്‍ സ്വദേശി അബിന്‍ ഷിബി (23) യെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ തടഞ്ഞുവച്ച്‌ പോലീസിനു കൈമാറിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അറിയിച്ചു.തിങ്കളാഴ്ചയായിരുന്നു ആസിഡ് ആക്രമണം. പി യു സി സെക്കന്‍ഡ് വിദ്യാര്‍ഥികളാണ് ആക്രമണത്തിന് ഇരകളായത്. പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടികള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *