തമിഴ്നടനും രാഷ്ട്രീയനേതാവുമായ അരുള്‍മണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വച്ച് ഇന്നലെയാണ് മരിച്ചത്.
65 വയസായിരുന്നു.
സിങ്കം, അഴകി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അരുള്‍മണി എഐഡിഎംകെ അംഗമായിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിനുവേണ്ടി പല സ്ഥലങ്ങളില്‍ യാത്രചെയ്ത് പ്രചാരണം നടത്തിവരികയായിരുന്നു. കഴിഞ്ഞ 10 ദിവസത്തോളമായി അദ്ദേഹം തെരഞ്ഞെടുപ്പ് തിരക്കിലായിരുന്നു.
‘ഏറ്റവും മോശം ചുംബനം മല്ലികയുടേത്’: ഒടുവില്‍ മല്ലികയും ഇമ്രാനും ഒന്നിച്ചു!
വ്യാഴാഴ്ച ചെന്നൈയിലേക്ക് മടങ്ങിയെത്തിയതിന് പിന്നീലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.