സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് പ്രതികരിച്ച് നടന്‍ ശ്രീനിവാസന്‍. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും, സില്‍വര്‍ ലൈന്‍ വന്നില്ലെങ്കില്‍ ആരും ചത്തുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണവും താമസവും ഉള്‍പ്പടെയുള്ളവ ശരിയാക്കിയിട്ട് വേണം സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ ലൈനിന്റെ പേരില്‍ ബാദ്ധ്യത ഉണ്ടാക്കിവയ്ക്കരുതെന്നും, അത്തരത്തില്‍ ബാദ്ധ്യത വരുത്തിയാല്‍ വികസനത്തിന് കടം കിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.
നേട്ടം ഉണ്ടാകുമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിഷേധിക്കുന്ന പാര്‍ട്ടികള്‍ക്കും പദ്ധതിയോട് എതിര്‍പ്പുണ്ടാകുമായിരുന്നില്ലെന്നും, ഭരണത്തില്‍ ഇല്ലാത്തതുകൊണ്ടാകാം പലരും പദ്ധതിയെ എതിര്‍ക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.