അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ, ചെകുത്താൻ എന്ന് വിളിക്കുന്ന യുട്യൂബര്‍ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് നല്കി നടൻ ബാല.
അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയ, ചെകുത്താൻ എന്ന് വിളിക്കുന്ന യുട്യൂബര്‍ അജു അലക്സിനെതിരെ മാനനഷ്ടക്കേസ് നല്കി നടൻ ബാല.
താൻ വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റായ പ്രസ്താവനയെന്ന് ബാല നോട്ടീസില്‍ പറയുന്നു.
തോക്കുമായി വീട്ടില്‍ കയറി അക്രമിച്ചു, വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു എന്നിങ്ങനെയുള്ള ആരോപണങ്ങളുമായി അജു അലക്സ് ബാലയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. കൂടാതെ ഇത് ചൂണ്ടിക്കാട്ടി അജു പൊലീസില്‍ പരാതി നല്‍കുകയും ബാലയ്ക്ക് എതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണ് അജുവിനെതിരെ മാനനഷ്ടക്കേസ് ബാല നല്‍കിയത്.
യുട്യൂബര്‍ തനിക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന സോഷ്യല്‍ മീഡിയ വഴി നടത്തുകയും അത് വഴി തന്റെ ബിസിനസിനെയും തന്നെ വിശ്വസിക്കുന്നവരുടെ ഇടയിലും ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കുകയും ചെയ്തുവെന്ന് ബാല പറയുന്നു. അതുകൊണ്ട് ഈ പ്രസ്താവനയില്‍, ആക്ഷേപം ഉന്നയിച്ച അതേ പ്ലാറ്റ്ഫോം വഴി പരസ്യമായി ഖേദം പ്രകടിപ്പിക്കണം. അപകീര്‍ത്തിയ്ക്ക് ഇടയാക്കിയ വീഡിയോ പിൻവലിക്കണമെന്നും ബാല നോട്ടീസില്‍ ആവശ്യപ്പെടുന്നു. അത് മൂന്ന് ദിവസത്തിനുള്ളില്‍ ചെയ്തില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകും എന്നും ബാല പറയുന്നു.
ഇതോടൊപ്പം തന്നെ തനിക്കെതിരെ ഗൂഢാലോചന നടത്തി എന്ന് കാട്ടികൊണ്ട് പാലാരിവട്ടം പൊലീസില്‍ അജു അലക്സിനെതിരെ ക്രിമിനല്‍ കേസും ബാല നല്‍കിയിട്ടുണ്ട്.