ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍.
തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരാവസ്ഥയില്‍.
മലയാളം, തമിഴ് സിനിമകളില്‍ നായികാവേഷം ചെയ്തിട്ടുള്ള അരുന്ധതി വ്യാഴാഴ്ച രാത്രി കോവളം ബൈപ്പാസില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുന്ധതിയുടെ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരിക്കുകയാണ്. അരുന്ധതിയുടെ സഹോദരി ആരതി നായർ സഹായം അഭ്യർഥിച്ച് സുഹൃത്ത് ശരത് ലാല്‍ പോസ്റ്റ് ചെയ്ത ഇൻസ്റ്റ്ഗ്രാം സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.
എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ദിനംപ്രതിയുള്ള ആശുപത്രി ചെലവുകള്‍ താങ്ങാവുന്നതിലും അധികമാവുകയാണ്. തങ്ങള്‍ ഞങ്ങളുടെ ഭാഗം ചെയ്യുന്നുണ്ട്. പക്ഷേ അത് ആശുപത്രിയിലെ നിലവിലെ ആവശ്യകതകള്‍ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സംഭാവന നല്‍കണമെന്ന് അഭ്യർഥിക്കുന്നു. അത് കുടുംബത്തിന് വളരെ സഹായകരമാകുമെന്ന് കുറിപ്പില്‍ പറയുന്നു.