വിവാഹനിശ്ചയം മാറ്റിവച്ച്‌ നടി ഗൗരി കൃഷ്ണന്‍

January 25, 2022
282
Views

പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടി ഗൗരി കൃഷ്ണന്‍ വിവാഹനിശ്ചയം മാറ്റിവച്ചു . വരനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ തന്റെ വിവാഹനിശ്ചയം മാറ്റിവച്ചെന്ന് താരം പറയുന്നു. ജനുവരി 23ന് വിവാഹനിശ്ചയമാണെന്ന് ഗൗരി നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ ചിത്രങ്ങളൊന്നും കാണാത്തത് എന്തെന്ന് ആരാധകര്‍ ചോദിച്ചു. ഇതോടെയാണ് താരം ‌സമൂഹമാധ്യമത്തില്‍ ലൈവിലെത്തിയതും വിവാഹനിശ്ചയം മാറ്റിവച്ചെന്ന് വെളിപ്പെടുത്തിയതും.

”ഇന്നു നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ അതിനുസാധിച്ചില്ല. ഒന്ന് ലോക്ഡൗണ്‍. പിന്നെ അദ്ദേഹത്തിനും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ നിശ്ചയം നടത്താന്‍ സാധിക്കില്ലല്ലോ.
അദ്ദേഹവും കുടുംബവും ആരോഗ്യം വീണ്ടെടുത്തിനു ശേഷം നിശ്ചയം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഒന്നും കണ്ടില്ലെന്ന് കുറേപ്പേര്‍ മെസേജ് അയച്ചിരുന്നു. ഇതാണ് അതിനു കാരണം”- ഗൗരി പറഞ്ഞു.വരന്‍ സീരിയലിന്റെ അണിയറ പ്രവര്‍ത്തകനാണും തിരുവനന്തപുരം സ്വദേശിയാണെന്നും ഗൗരി പറഞ്ഞിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടില്ല.

Article Categories:
Entertainments

Leave a Reply

Your email address will not be published. Required fields are marked *