കോടിക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. വീഡിയോകള്‍ കാണാൻ വലിയ താത്പര്യമുണ്ടാകുമെങ്കിലും ഇതിനിടെ ഇടയ്ക്കിടക്ക് കയറി വരുന്ന പരസ്യങ്ങള്‍ പലര്‍ക്കും ഇഷ്ടമാകണം എന്നില്ല.
ഇങ്ങനെ പരസ്യങ്ങള്‍ കാണാതിരിക്കാൻ പലരും ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കാറുണ്ട്. ബ്രൌസറുകളില്‍ എക്സ്റ്റൻഷനായി ആഡ് ബ്ലോക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വച്ചാല്‍ പരസ്യങ്ങള്‍ ഇല്ലാതെ വീഡിയോകള്‍ കാണാൻ സാധിക്കും. എന്നാല്‍ ഇനി മുതല്‍ ഈ വിദ്യ നടക്കില്ല.
ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പരസ്യങ്ങളില്ലാതെ യൂട്യൂബ് വീഡിയോ കാണണമെങ്കില്‍ ഇനി സബ്‌സ്‌ക്രിപ്ഷൻ നിര്‍ബന്ധമാണ്. പണം നല്‍കിയാലേ പരസ്യങ്ങള്‍ ഒഴിവാകൂ എന്ന് ചുരുക്കം. യൂട്യൂബ് സബ്‌സ്‌ക്രിപ്ഷൻ ഇല്ലാത്തവര്‍ക്ക് പരസ്യങ്ങള്‍ കാണേണ്ടിവരും. ബ്രൗസറില്‍ നിന്ന് ആഡ് ബ്ലോക്കര്‍ നീക്കിയില്ലെങ്കില്‍ വിഡിയോ കാണാൻ കഴിയില്ലെന്ന മുന്നറിയിപ്പും യൂട്യൂബ് നല്‍കുന്നുണ്ട്.
ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ ആപ്പുകള്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയാണെന്ന് ആഡ് ബ്ലോക്കിങ് കമ്ബനികള്‍ പറയുന്നു. ഇതോടെ ഇവരില്‍ പലരും പ്രതിസന്ധിയിലായിരിക്കുകയാണ്. ചില ആഡ് ബ്ലോക്കര്‍ കമ്ബനികള്‍ അവരുടെ ആപ്പുകളോ എക്സറ്റൻഷനുകളോ ഉപയോഗിച്ചിരുന്നവര്‍ക്കിടയില്‍ ഒരു സര്‍വേ നടത്തിയിരുന്നു. യൂട്യൂബ് അടുത്തിടെ വരുത്തിയ മാറ്റങ്ങളെത്തുടര്‍ന്ന് ആഡ് ഗാര്‍ഡ് (AdGuard) പോലുള്ള ആഡ് ബ്ലോക്കര്‍ ആപ്പുകളുെടെ അണ്‍ഇൻസ്റ്റലേഷൻ പ്രതിദിനം 6,000ല്‍ നിന്ന് 11,000 ആയി കുതിച്ചുയര്‍ന്നതായാണ് സര്‍വേയില്‍ കണ്ടെത്തിയത്.
പുതിയ മാറ്റങ്ങള്‍ എല്ലാ രാജ്യങ്ങലിലും പ്രാബല്യത്തില്‍ വരുമ്ബോള്‍ ഈ നമ്ബര്‍ ഇനിയും വര്‍ധിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു ഗൂഗിള്‍ സേവനമായ ക്രോമിലൂടെ യൂട്യൂബ് വീഡിയോകള്‍ കാണുന്ന ഉപയോക്താക്കളെയാണ് പുതിയ നിയന്ത്രണം കൂടുതലും ബാധിച്ചത്. ആഡ് ബ്ലോക്കറുകള്‍ക്ക് നിയന്ത്രണമില്ലാത്ത മൈക്രോസോഫ്റ്റ് എഡ്ജ് പോലുള്ള മറ്റ് ബ്രൗസറുകളിലും ചിലര്‍ വീഡിയോകള്‍ കാണാൻ ആരംഭിച്ചിട്ടുണ്ട്.