സൗരജ്വാലയുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ എല്‍1

November 8, 2023
50
Views

സൗരജ്വാലയുടെ തീവ്രത ഒപ്പിയെടുത്ത് ആദിത്യ എല്‍1.

ന്യൂഡല്‍ഹി: സൗരജ്വാലയുടെ തീവ്രത ഒപ്പിയെടുത്ത് ആദിത്യ എല്‍1. ഐഎസ്‌ആര്‍ഒ ഇക്കാര്യം എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.

എക്‌സറേ സ്‌പെക്‌ട്രോമീറ്ററാണ് സൗരജ്വാലകളെ പകര്‍ത്തിയെടുത്തത്. ഒക്ടോബര്‍ 29നാണ് ഇത് പകര്‍ത്തിയത്. സൂര്യന്‍ അന്തരീക്ഷത്തിലെ വിസ്‌ഫോടനത്തില്‍ നിന്നാണ് സൗരജ്വാലകള്‍ കത്തി ജ്വലിക്കുക. ചൂടേറിയ പ്ലാസ്മകളും, കണങ്ങളുമാണ് ഈ സമയം പുറന്തള്ളുക.

സൗരജ്വാലകളെ എക്‌സേറകളും, ഗാമ റേകളും ഉപയോഗിച്ച്‌ കാലങ്ങളായി ശാസ്ത്ര ലോകം പഠിക്കുന്നുണ്ട്. എന്നാല്‍ സൂര്യനിലെ വിസ്‌ഫോടന സമയത്തുണ്ടാവുന്ന സൗരജ്വാലകളും, അവ പുറന്തള്ളുന്നതുമായ പ്രക്രിയകളെ മനസ്സിലാക്കാനും, പഠിക്കാനും വളരെ ബുദ്ധിമുട്ടാണ്. കൊറോണല്‍ മാസ് ഇജക്ഷനുകള്‍, സോളാര്‍ കണിക സംഭവങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പവും അല്ലാതെയും സൗരജ്വാല ഉണ്ടാകുന്നു.

ഓരോ സൗരജ്വാലയും വ്യത്യസ്തപ്പെട്ടിരിക്കുന്നു. സൂര്യന്റെ അന്തരീക്ഷത്തിലെ വൈദ്യുതകാന്തിക വികിരണത്തിന്റെ ഫലമായിട്ടാണ് ഇത് സംഭവിക്കുന്നു. ഓരോ സൗരജ്വാലയും വ്യത്യസ്തപ്പെട്ടിരിക്കുന്നു. സൂര്യന്റെ അന്തരീക്ഷത്തില്‍ സംഭരിച്ചിരിക്കുന്ന കാന്തിക ഊര്‍ജം ചുറ്റുമുള്ള പ്ലാസ്മയിലെ ചാര്‍ജ് കണങ്ങളെ ത്വരിതപ്പെടുത്തുമ്ബോള്‍ സൗരജ്വാലകള്‍ സംഭവിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഉയര്‍ന്ന അളവിലാണ് ഇവ ഊര്‍ജം പുറപ്പെടുവിക്കുക. ഈ രാക്ഷസ ജ്വാലകളെ പഠിക്കാന്‍ ഇതുവരെ ശാസ്ത്രലോകത്തിന് സാധിച്ചിട്ടില്ല. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായിട്ടാണ് ആദിത്യ എല്‍1 ഹെലിയോസ് പേലോഡിനെ സജ്ജമാക്കിയിരിക്കുന്നത്. ഹെലിയോസ് വഴി സൂര്യനിലെ ഊര്‍ജ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കും. അതിവേഗത്തിലും, ഉയര്‍ന്ന റെസല്യൂഷനിലുമായിരിക്കും ഇക്കാര്യങ്ങളെല്ലാം ഹെലിയോസിലൂടെ സാധ്യമാകുക.

സൂര്യനില്‍ സൗരജ്വാലകള്‍ രൂപപ്പെടുന്ന സമയത്തെ വിസ്‌ഫോടനാത്മകമായ ഊര്‍ജത്തെ പുറന്തള്ളുന്നതിനെ കുറിച്ചും, ഇലക്‌ട്രോണ്‍ കുതിപ്പിനെ കുറിച്ചുമെല്ലാം ഇവ പഠനം നടത്തുമെന്നും ഐഎസ്‌ആര്‍ഒ കുറിച്ചു. ഇസ്രൊയുടെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററാണ് ഇത് വികസിപ്പിച്ചെടുത്തത്. സൂര്യനിലെ കൊറോണയെ കുറിച്ചും സൗരക്കാറ്റിനെ കുറിച്ചുമെല്ലാം നിരീക്ഷണം നടത്താനും, പഠിക്കാനുമാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *