സ്പീക്കറുടെയും , സാംസ്കാരിക നായകരുടേയും മൗനം ദുരൂഹം
എന്തുകൊണ്ട് മൗനം? ഒന്നുകിൽ ഭീരുത്വം അല്ലങ്കിൽ രാഷ്ട്രീയ കാപട്യം : ….
നടുറോട്ടിൽ പട്ടാപകൽ ഭാര്യയുടെ മുൻപിലിട്ട് ഒരു ചെറുപ്പാക്കരനെ വെട്ടി കൊല്ലുക, പ്രതികളെ പിടിക്കാൻ കഴിയാതെ പോലീസ് ഉഴലുക , ഭർത്താവിനെ കൺമുൻപിൽ ക്രൂരമായി ഒരു കൂട്ടം അക്രമികൾ വെട്ടി കൊല്ലുന്നത് കണ്ട് നിസ്സഹായതോടെ വാവിട്ട് കരയുന്ന സ്ത്രീയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് ചാലിൽ തള്ളിയ ശേഷം, മാരകായുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ഭർത്താവിനെ കൊല്ലുന്നത് നോക്കി കാണാൻ ആജ്ഞാപിക്കുക: ഹോ ഇത്രയും ക്രൂരത ഈ കേരളത്തിൽ നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും ഒരക്ഷരം ഉരിയാടാതെ സാംസ്കാരിക നായകർ: സ്വന്തം തട്ടകത്തിൽ ഈ ക്രൂരത നടന്നിട്ടും ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ നടക്കുന്ന സ്പീക്കർ : ഇത് കാപട്യമായാലും ഭീരുത്വമായാലും സാംസ്ക്കാരിക കേരളത്തിന് ഭൂഷണമല്ല. എന്തിനും എതിനും പ്രതികരിക്കുന്ന ആളാണ് സ്പീക്കർ . ഉത്തർപ്രദേശിലേയും മദ്ധ്യപ്രദേശിലേയും തെരുവുകളിൽ കണ്ണ് നട്ട് കാത്തിരിക്കുന്ന സാംസ്കാരിക നായകരുടെ മൗനം നിസ്സംഗതയുടേതാണന്ന് പറഞ്ഞാൽ അത് മാരകമായ കുറ്റമാണ് . സഭക്ക് വെളിയിൽ നടക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കുമെന്ന് പറഞു കൊണ്ട് ലോക കാര്യങ്ങളിലെല്ലാം പ്രതികരിക്കുകയും ഉത്തര ഇന്ത്യയിൽ കാക്ക ചത്താൽ ആർ എസ്സി എസ്സിനെ അധിക്ഷേപിക്കുകയും ചെയ്യുന്ന സ്പീക്കർ മിണ്ടാത്തത് പ്രതികൾ വാരിയംകുന്നന്റെ പിൻഗാമികൾ ആയതു കൊണ്ടായാലും രാഷ്ട്രീയ ഇരട്ടത്താപ്പ് ആയാലും ഇത് അക്ഷന്തവ്യമായ സാമൂഹ്യ അപരാധമാണ്. ജോസഫ് മാഷുടെ കൈ വെട്ടിയപ്പോഴും . വാട്സാപ് ഹർത്താലിലൂടെ കലാപം ഉണ്ടാക്കിയപ്പോഴും
ഹൈക്കോർട്ടിന്റെ മുന്നിൽ അഭ്യാസം കാണിച്ചപ്പോഴും ഈ അക്രമികളെ സഹായിക്കുന്ന നിലപാടാണ് കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങൾ സ്വീകരിച്ചത്.സ്വന്തം സഖാവിനെയും അനുയായിയേയുംകുത്തി മലർത്തിയപ്പോഴും ഇവർക്കെതിരെ വേണ്ട വിധം ഇവർഎതിർത്തില്ല. ഇപ്പോൾ കേരളത്തിൽ ജനാധിപത്യം മാരകായുധങ്ങളിലെ രക്തക്കറയിൽ വിലപിക്കുകയാണ്. ഇപ്പോഴും ഇവർ ബി.ജെ.പി വിരുദ്ധതയുടെ പേരിൽ കാണിക്കുന്ന ബോധപൂർവ്വമായ മൗനം അടിയറവായാലും പിന്തുണയായാലും ഒന്ന് പറയട്ടെ കേരളം ഗുരുതരമായ മത വിഭജനത്തിലേക്ക് മാറുകയാണ്. ബി.ജെ.പി വിരുദ്ധ നിലപാട് മായി മത ഭീകരതയെ താലോലിക്കുന്നവർക്ക് കണക്കുകൂട്ടലുകൾ തെറ്റും, തീയ്യിൽ കുരുത്ത പ്രസ്ഥാനത്തെ മത ഭീകരതയുടെ ഉടുക്ക് കാട്ടി ഇല്ലാതാക്കാൻ നോക്കരുത്.ഒർക്കുക കേരളം ഉത്തര ഇന്ത്യയാകില്ലന്ന് ഇനി അധിക നാൾ പറയാൻ കഴിയാത്ത രീതിയിലേക്കാണ് ഈ പോക്ക് . ഇത് മാത്രമാണ് ഈ മൗനികളെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നത്.
സ്പീക്കറുടെയും , സാംസ്കാരിക നായകരുടേയും മൗനം ദുരൂഹം: ബി ഗോപാലകൃഷ്ണൻ
November 19, 2021