കേരളത്തിലെ രണ്ടു സിബിഎസ്‌ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ 20 സ്‌കൂളുകളുടെ അഫിലിയേഷന്‍ സിബിഎസ്‌ഇ റദ്ദാക്കി

March 23, 2024
19
Views

കേരളത്തിലെ രണ്ടു സിബിഎസ്‌ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ 20 സ്‌കൂളുകളുടെ അഫിലിയേഷന്‍ സിബിഎസ്‌ഇ റദ്ദാക്കി.

കേരളത്തിലെ രണ്ടു സിബിഎസ്‌ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ 20 സ്‌കൂളുകളുടെ അഫിലിയേഷന്‍ സിബിഎസ്‌ഇ റദ്ദാക്കി. മലപ്പുറം പീവീസ് പബ്ലിക് സ്‌കൂള്‍, തിരുവനന്തപുരം മദര്‍ തെരേസാ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയുടെ അംഗീകാരമാണ് നഷ്ടപ്പെട്ടത്.സിബിഎസ്‌ഇ മാനദണ്ഡങ്ങള്‍ അനുസരിച്ചാണോ ബോര്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തിയിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പല സ്ഥാപനങ്ങളും യോഗ്യതയില്ലാത്ത വിദ്യാര്‍ഥികളെ ക്ലാസുകളില്‍ ഇരുത്തുന്നുവെന്നും കണ്ടെത്തിയതായി സിബിഎസ്‌ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത പറഞ്ഞു.രേഖകള്‍ ക്യത്യമായി പല സ്ഥാപനങ്ങളും സൂക്ഷിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.തുടര്‍ന്നു വിശദമായ അന്വേഷണം നടത്തിയാണു സ്‌കൂളുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയത്.

നടപടി നേരിട്ടവയില്‍ ഡല്‍ഹിയിലെ 5 സ്‌കൂളുകളും യുപിയിലെ 3 സ്‌കൂളുകളും ഉള്‍പ്പെടുന്നു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 2 വീതം സ്‌കൂളുകളുമുണ്ട്. രാജ്യത്തെ 3 സ്‌കൂളുകള്‍ക്കെതിരെ തരംതാഴ്ത്തല്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *