പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച്‌ താലിബാന്‍‍

August 7, 2023
49
Views

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച്‌ താലിബാന്‍ വീണ്ടും രംഗത്ത്.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച്‌ താലിബാന്‍ വീണ്ടും രംഗത്ത്. പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണമെന്ന് അഫ്ഗാനിലെ ചില പ്രവിശ്യകളില്‍ താലിബാന്‍ നിര്‍ദേശം നല്കിയതായാണ് വിവരം.

ഗസ്‌നി ഉള്‍പ്പെടെയുള്ളയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിമാരോട് പത്തിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ഇവിടങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നാണ് താലിബാന്റെ നിര്‍ദേശം.

ഉയരമുള്ളവരും പത്തിന് മുകളില്‍ പ്രായമുള്ളവരുമായ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തരുതെന്നാണ് നിര്‍ദേശമെന്ന് ഒരു വിദ്യാര്‍ഥി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഡിസംബറില്‍ പെണ്‍കുട്ടികള്‍ സര്‍വകലാശാലകളിലെത്തുന്നതിന് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ ഐക്യരാഷ്ട്ര സംഘടനയില്‍ നിന്നും മറ്റ് ലോക രാജ്യങ്ങളില്‍ നിന്നും വ്യാപക പ്രതിഷേധമുണ്ടായി.

കൂടാതെ, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ് മുറികള്‍ സജ്ജീകരിക്കാനും, പെണ്‍കുട്ടികള്‍ക്ക് പ്രായമേറിയ അധ്യാപകനോ അധ്യാപികമാരോ വേണം പഠിപ്പിക്കാനുമെന്നും താലിബാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതില്‍ അഫ്ഗാനിലെ വിദ്യാര്‍ഥികളുള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പമല്ലാതെ പുറത്തിറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *