എഐ ക്യാമറ സംബന്ധിച്ച് ഉപകരാര്‍ നല്‍കിയ അല്‍ഹിന്ദ് കമ്ബനിയുടെ പരാതിയില്‍ വ്യവസായവകുപ്പ് അന്വേഷണം നടത്തി മറുപടി നല്‍കിയതായി രേഖ.
തിരുവനന്തപുരം
എഐ ക്യാമറ സംബന്ധിച്ച് ഉപകരാര്‍ നല്‍കിയ അല്‍ഹിന്ദ് കമ്ബനിയുടെ പരാതിയില്‍ വ്യവസായവകുപ്പ് അന്വേഷണം നടത്തി മറുപടി നല്‍കിയതായി രേഖ.
വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍ഹിന്ദിന് 2021 ഡിസംബര്‍ രണ്ടിന് അയച്ച മറുപടിക്കത്ത് ഞായറാഴ്ച പുറത്തുവന്നു. ഇതോടെ അല്‍ഹിന്ദിന്റെ കത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന പ്രതിപക്ഷത്തിന്റെ വാദം പൊളിഞ്ഞു.
2021 ഒക്ടോബര്‍ 23നാണ് അല്‍ഹിന്ദ് സര്‍ക്കാരിന് കത്തയച്ചത്. സുരക്ഷാനിക്ഷേപമായി എസ്‌ആര്‍ഐടിക്ക് നല്‍കിയ മൂന്നു കോടി രൂപ തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. പരാതി ലഭിച്ചയുടന്‍ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം കെല്‍ട്രോണിനോട് വിശദീകരണം തേടി. അല്‍ഹിന്ദ് കെല്‍ട്രോണുമായി നേരിട്ട് കരാറില്‍ ഏര്പ്പെട്ടിട്ടില്ലെന്നും എസ്‌ആര്‍ഐടിയുമായി മാത്രമാണ് കരാറെന്നുമായിരുന്നു കെല്‍ട്രോണിന്റെ മറുപടി. കെല്‍ട്രോണ്‍ എസ്‌ആര്‍ഐടിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി അഞ്ചു വര്‍ഷം കഴിഞ്ഞേ തുക കൊടുക്കാന്‍ കഴിയൂ. ഈ തുക തിരിച്ചു നല്‍കുന്നതും എസ്‌ആര്‍ഐടിക്കാണ്.
എസ്‌ആര്‍ഐടി കരാര്‍ നല്‍കിയ കമ്ബനികളുമായുളള തര്‍ക്കം അവര്‍തന്നെ തീര്‍ക്കേണ്ടതാണെന്നും കെല്‍ട്രോണ്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍ഹിന്ദിന് മറുപടി നല്‍കിയത്. മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയോ മറ്റേതെങ്കിലും പ്രശ്നം ചൂണ്ടിക്കാട്ടിയോ അല്‍ഹിന്ദ് പിന്നീട് സര്‍ക്കാരിനെ സമീപിച്ചിട്ടില്ല. എഐ കാമറ ഇടപാട് അഴിമതിയെന്ന് സ്ഥാപിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംഘവും ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഓരോന്നായി പൊളിയുകയാണ്. വി ഡി സതീശന്‍ ശനിയാഴ്ച പദ്ധതി നിര്‍ദേശത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവിട്ടത്. രണ്ടാം ഭാഗം മറച്ചുവച്ച് ആദ്യഭാഗത്തെ ചെലവ് മൊത്തം ചെലവായി അവതരിപ്പിക്കുകയായിരുന്നു.