ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരായി കുട്ടികളെ അനുവദിക്കണം

May 2, 2023
16
Views

പത്തുവയസ്സുവരെയുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവും എംപിയുമായ എളമരം കരീം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കി.

തിരുവനന്തപുരം: പത്തുവയസ്സുവരെയുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ യാത്രക്കാരായി അനുവദിക്കുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവും എംപിയുമായ എളമരം കരീം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തുനല്‍കി.

റോഡ് സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ എഐ ക്യാമറകള്‍ സ്ഥാപിച്ച്‌ നടപടികള്‍ കര്‍ശനമാക്കിയതോടെ, ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയെ കൂടി സഞ്ചരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് എംപിയുടെ ഇടപെടല്‍.

ഇരുചക്രവാഹനത്തില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാണെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ല. പക്ഷെ പൊതുവായ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കുട്ടികളെ കൂടി ബൈക്കില്‍ അനുവദിക്കണം എന്നാണാവശ്യം. ഇത് സംബന്ധിച്ച്‌ കേന്ദ്ര നിയമത്തിലാണ് മാറ്റം വരേണ്ടത്. ഇളവ് വേണം എന്ന ആവശ്യം കേരളം കേന്ദ്രത്തോട് ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Article Categories:
India · Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *