എഐ കാമറ: സംസ്ഥാനത്ത്‌ വാഹനാപകട മരണം കുറഞ്ഞു, 56 വിഐപി വാഹനങ്ങള്‍ പിടിയില്‍

June 10, 2023
27
Views

എ ഐ കാമറ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞു.

തിരുവനന്തപുരം > എ ഐ കാമറ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്ക് കുറഞ്ഞു. കേരളത്തില്‍ ശരാശരി 12 റോഡ് അപകടമരണങ്ങളാണ് ദിവസേന ഉണ്ടാകുന്നത്.

ഇതനുസരിച്ച്‌ നാല് ദിവസങ്ങളില്‍ 48 മരണങ്ങള്‍ സംഭവിക്കേണ്ടതായിരുന്നു. എന്നാല്‍ 28 മരണങ്ങളാണ് എഐ കാമറ സംവിധാനം വന്നശേഷം ഉണ്ടായത്.

കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച അഞ്ചിന് രാവിലെ എട്ടുമുതല്‍ മുതല്‍ എട്ട് രാത്രി 12 വരെ 3,52,730 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 80,743 കെല്‍ട്രോണ്‍ വ്യക്തത വരുത്തി. 19,790 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാൻസ്പോര്‍ട്ട് മോണിറ്ററിങ് സിസ്റ്റത്തില്‍ അപ്ലോഡ് ചെയ്യുകയും 10,457 എണ്ണത്തിന് പിഴ നോട്ടീസ് അയച്ചു.

കാറിലെ മുൻസിറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ് ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ 7,896. കാര്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് 4,993, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചവര്‍ 6,153, ഇരുചക്രവാഹനത്തിലെ സഹയാത്രികൻ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 715, ഇരുചക്ര വാഹനത്തിലെ ട്രിപ്പിള്‍ റൈഡ് 6, മൊബൈല്‍ ഫോണ്‍ ഉപയോഗം 25, അമിതവേഗത 2 എന്നിവയാണ് ഈ ദിവസങ്ങളില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍.

പിടിയില്‍ 56 വിഐപി വാഹനങ്ങള്‍

56 സര്‍ക്കാര്‍ വാഹനങ്ങളും വിഐപി വാഹനങ്ങളും നിയമലംഘനം നടത്തി. ഇതില്‍54 എണ്ണത്തിന് പിഴ നോട്ടീസ് അയച്ചു. എംപി, എംഎല്‍എമാര്‍, നഗരസഭ ചെയര്‍മാന്മാര്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരും നിയമലംഘനങ്ങള്‍ നടത്തിയവരില്‍പ്പെടുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *