ഡല്‍ഹിയില്‍ വായു മലിനീകരണം തീവ്രമായി തുടരുന്നു.
ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം തീവ്രമായി തുടരുന്നു. വായുവിന്റെ ഗുണനിലവാരം അളക്കുന്ന എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) 456 ആയി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വായു നിലവാരം കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക കമ്മീഷന്റെ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലിനീകരണ തോത് കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മലിനീകരണ നിയന്ത്രണത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതോടെ വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 475 ആയിരുന്ന എക്യുഐ വൈകുന്നേരം നാലായപ്പോള്‍ 468 ആയി കുറയുകയും വൈകുന്നേരം അഞ്ചായപ്പോള്‍ ഇത് 456 ആയി വീണ്ടും താഴുകയും ചെയ്തിരുന്നു.
വരും ദിവസങ്ങളില്‍ ഡല്‍ഹിയിലെ വായു മലിനീകരണ തോത് കുറയ്‌ക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വായു മലിനീകരണം രൂക്ഷമാകുന്നതിനാല്‍ ഡല്‍ഹി സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ വായു മലിനീകരണം നവജാതശിശുക്കളടക്കമുള്ള കുട്ടികള്‍ക്ക് ഏറെ അപകടകരമാണെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ട് എയിംസ് പുറത്ത് വിട്ടിരുന്നു. ഇതോടെ പ്രദേശത്ത് മലിനീകരണത്തിന്റെ അളവ് കുറയ്‌ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുകയായിരുന്നു.