ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം ഹരിയാന സര്‍ക്കാരാണെന്ന് എഎപി

November 8, 2023
39
Views

ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം ഹരിയാന സര്‍കാരാണെന്ന് ആം ആദ്മി പാര്‍ട്ടി .

ഡല്‍ഹി:ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണം ഹരിയാന സര്‍കാരാണെന്ന് ആം ആദ്മി പാര്‍ട്ടി . എഎപി എംഎല്‍എ ദുര്‍ഗേഷ് പഥക് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ആരോപിച്ചത്.

ഡല്‍ഹി മലിനീകരണ പ്രതിസന്ധി നേരിടുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ഡല്‍ഹിക്ക് മലിനീകരണ പ്രശ്‌നത്തില്‍ ഒരു പങ്കുമില്ല. ഡല്‍ഹിയിലെ മലിനീകരണത്തിന്റെ ഏറ്റവും വലിയ കുറ്റവാളി ഹരിയാനയാണ് എന്നതാണ് സത്യം. അവര്‍ ഒരു നടപടിയും എടുക്കുന്നില്ല. അവര്‍ കര്‍ഷകരുമായി ഒരു ചര്‍ചയും നടത്തുന്നില്ല. ഒരു പദ്ധതിക്കും രൂപം നല്‍കുന്നില്ല. വൈക്കോല്‍ കത്തിക്കുന്ന സമയത്ത് അവര്‍ എഎപിയെ കുറ്റപ്പെടുത്തുന്നു. ഇതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്’ – എംഎല്‍എ ദുര്‍ഗേഷ് പഥക് പറഞ്ഞു.

അതേസമയം ഡല്‍ഹിയിലെ മലിനീകരണ തോത് വര്‍ധിച്ചുകൊണ്ടിരിക്കെ വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഉടനടി നിര്‍ത്തലാക്കാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്താന്‍ എന്നീ സംസ്ഥാനങ്ങളോട് സുപ്രീം കോടതി ചൊവ്വാഴ്ച നിര്‍ദേശിച്ചിരുന്നു. മലിനീകരണം കാരണം ആളുകളെ മരിക്കാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *