പരിസ്ഥിതി സൗഹൃദം ഐ.എസ്.ഒ അംഗീകാരം നേടി ഹമദ് വിമാനത്താവളം

November 17, 2023
40
Views

പരിസ്ഥിതി സുസ്ഥിരത മുൻനിര്‍ത്തി വ്യവസായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിലെ പ്രതിബദ്ധതക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബ്രിട്ടീഷ് സ്റ്റാൻഡേര്‍ഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം.

ദോഹ: പരിസ്ഥിതി സുസ്ഥിരത മുൻനിര്‍ത്തി വ്യവസായ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിലെ പ്രതിബദ്ധതക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും ബ്രിട്ടീഷ് സ്റ്റാൻഡേര്‍ഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം.

ഖത്തര്‍ എയര്‍പോര്‍ട്ട് ഓപറേഷൻ, മാനേജ്‌മെന്റ് കമ്ബനിയായ ‘മതാര്‍’ ആണ് അംഗീകാരം സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചത്.

കര്‍ശന ഓഡിറ്റിങ് നടപടികള്‍ക്ക് ശേഷമാണ് ബി.എസ്.ഐയുടെ ഐ.എസ്.ഒ 14001: 2015 എൻവയണ്‍മെന്റല്‍ മാനേജ്‌മെന്റ് സിസ്റ്റം അംഗീകാരം ഹമദ് വിമാനത്താവളം വീണ്ടും നിലനിര്‍ത്തിയിരിക്കുന്നത്. പരിസ്ഥിതി മാനേജ്‌മെന്റ് സംവിധാനത്തിന്റെ ആവശ്യകതകള്‍ തിരിച്ചറിഞ്ഞ് ഒരു ഓര്‍ഗനൈസേഷന് അതിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള അംഗീകാരമാണിത്.

മാലിന്യ സംസ്‌കരണത്തിലും പ്രകൃതിവിഭവങ്ങളുടെ ഉപഭോഗം കുറക്കുന്നതിലും കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിലുമുള്ള ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പാരിസ്ഥിതിക സുസ്ഥിരതാ ലക്ഷ്യങ്ങളുടെ തെളിവാണ് ആഗോള അംഗീകാരം.ഉയര്‍ന്ന പാരിസ്ഥിതിക അപകടസാധ്യതയുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുക, ജീവനക്കാരുമായി അഭിമുഖം നടത്തുക, പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ വിലയിരുത്തുക, ഐ.എസ്.ഒ അംഗീകാരത്തിനായുള്ള മാനദണ്ഡങ്ങള്‍ പാലിക്കുക തുടങ്ങി വിവിധ ഓഡിറ്റിങ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് വിമാനത്താവളത്തിന്റെ അംഗീകാരം നിലനിര്‍ത്തിയിരിക്കുന്നത്.

നേരത്തെ, ഐ.എസ്.ഒ 55001:2014 അസറ്റ് മാനേജ്‌മെന്റ് സിസ്റ്റം അംഗീകാരവും ബി.എസ്.ഐയുടെ ഐ.എസ്.ഒ 22301:2019 ബിസിനസ് കണ്ടിന്യൂറ്റി മാനേജ്‌മെന്റ് സിസ്റ്റം അംഗീകാരവും ഹമദ് വിമാനത്താവളത്തെ തേടിയെത്തിയിരുന്നു. എയര്‍പോര്‍ട്ട് കാര്‍ബണ്‍ അക്രഡിറ്റേഷന്റെ എ.സി.ഐ-എ.സി.എ ലെവല്‍ 3 അംഗീകാരവും വിമാനത്താവളം നേടിയിട്ടുണ്ട്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *