മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി

November 25, 2023
20
Views

മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; പ്രതിയെ തിരുവനന്തപുരത്ത് നിന്ന് പിടികൂടി

മുംബൈ: മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി തിരുവനന്തപുരത്ത് അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ് തിരുവനന്തപുരത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാവിലെയാണ് ഇ-മെയില്‍ വഴി അധികൃതര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

ഇത് അധികൃതര്‍ക്കുള്ള അവസാന സന്ദേശമാണ്. പത്ത് ലക്ഷം ഡോളര്‍ ബിറ്റ്കോയിനായി അയച്ചില്ലെങ്കില്‍ അടുത്ത് 48 മണിക്കൂറിനുള്ളില്‍ ടെര്‍മിനല്‍ തകര്‍ക്കുമെന്ന് സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഐപി അഡ്രസ് കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ച എടിഎസ് സന്ദേശം ലഭിച്ചത് കേരളത്തില്‍ നിന്നാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടിയത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *