തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ പുതിയ മാര്‍ക്കറ്റിംഗ് ഡയറക്ടറായി അജിത്.എന്‍ നെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിച്ചു. എച്ച്എല്‍എല്ലില്‍ മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ 3 പതിറ്റാണ്ടോളം നീണ്ട അനുഭവ സമ്പത്തുള്ള അജിത് രണ്ടായിരത്തിലാണ് എച്ച്എല്‍എല്ലില്‍ റീജിയണല്‍ മാനേജരായി നിയമിതനാവുന്നത്. മൂഡ്സ് കോണ്ടം, ഉസ്താദ്, സഹേലി തുടങ്ങി വിവിധ ബ്രാന്‍ഡുകളുടെ വിപണനം, സോഷ്യല്‍ മാര്‍ക്കറ്റിംഗ്, കണ്‍സ്യൂമര്‍ ബിസിനസ്സ് തുടങ്ങി എച്ച്എല്‍എല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ വിവിധ മേഖലയില്‍ 24 വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയവുമുണ്ട്. എച്ച്എല്‍എല്ലിന്റെ ഡയഗ്‌നോസ്റ്റിക് ശൃംഖലയായ ഹിന്ദ്ലാബ്സിന്റെ വളര്‍ച്ചയിലും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്.
ഫിസിക്‌സില്‍ ബിഎസ്സിയും മാര്‍ക്കറ്റിംഗില്‍ എംബിഎയുമുള്ള അജിത് എച്ച്എല്‍എല്ലിനു മുന്‍പ് ബജാജ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ ലെക്ചര്‍ ആയ അനുപമയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ഗൂഗിളില്‍ UX ഡിസൈനറായ ആയുഷ് കിരണ്‍, ബാംഗ്ലൂരില്‍ വിദ്യാര്‍ത്ഥിനിയായ സൃഷ്ടി.