വിശപ്പ് ഒരു യാഥാർത്ഥ്യമാണ് …… ഒരു ചാൺ വയറിനാണ് ജോലി തേടുന്നതെന്നു പറയുമ്പോൾ ചിരിക്കാറുണ്ട് പലരും. വിശപ്പ് പലപ്പോഴും കണ്ണുകളെ ഇറക്കി അടയ്ക്കാൻ പ്രേരിപ്പിക്കുന്ന പച്ചയായ യാഥാർത്ഥ്യം തന്നെയാണ്
തിരുവനന്തപുരം : വിശപ്പ് ഒരു യാഥാർത്ഥ്യമാണ് …… ഒരു ചാൺ വയറിനാണ് ജോലി തേടുന്നതെന്നു പറയുമ്പോൾ ചിരിക്കാറുണ്ട് പലരും. വിശപ്പ് പലപ്പോഴും കണ്ണുകളെ ഇറക്കി അടയ്ക്കാൻ പ്രേരിപ്പിക്കുന്ന പച്ചയായ യാഥാർത്ഥ്യം തന്നെയാണ്. നമ്പർവൺ കേരളമെന്ന് ടാഗ് ചാർത്തി
അഭിമാനിക്കുന്നനമ്മൾ നിത്യേന തെരുവോരങ്ങളിൽ വിശപ്പിന്റെ വിലയറിയു ണവരെ കാണാതെ മറഞ്ഞു പോകുകയാണ്. എന്നാൽ
തലസ്ഥാനത്തെ ഈ പൊള്ളുന്ന കാഴ്ചകൾക്ക് രണ്ടു വർഷമായി വിശക്കുന്ന വയറുകളെ തേടി ഒരു പൊതിച്ചോറിന്റെ പുണ്യം വിളമ്പുകയാണ് ഒരു യുവാവ്. ഇതിനായി ആരിൽ നിന്നും സഹായങ്ങൾ സ്വീകരിക്കാതെ സ്വന്തം അധ്വാനത്തിൽ ഒരല്പം മാറ്റിവച്ചാണ് ആര്യനാട് മീനാങ്കൽ എം ആർ കെ ഹൗസിൽ അജു. കെ മധു ഈ പുണ്യ പ്രവർത്തി ചെയ്യുന്നത്. പൊതിച്ചോറ് തയാറാക്കൽ ദിവസേന അത് മീനാങ്കലിൽ നിന്നും തലസ്ഥാന നഗരിയെത്തിക്കൽ എന്നിവയൊക്കെ അജുവിന് നാടിനോടുള്ള കടമയായാണ് കരുതുന്നത്.
കോവിഡ് രണ്ടാം വരവിൽ രാജ്യം പകച്ചു നിൽക്കുമ്പോൾ അജുവിലെ സാമൂഹ്യ പ്രവർത്തകൻ സേവന ദൗത്യവുമായി മുന്നിലുണ്ടായിരുന്നു. ആര്യനാട്, വിതുര പഞ്ചായത്തുകളിലെ കോവിഡ് രോഗികൾക്ക് സൗജന്യമായി ഭക്ഷണവും മരുന്നും എത്തിക്കുകയായിരുന്നു അജു . വിശക്കുന്നവന്റെ വിളിപ്പുറത്തെത്തുന്ന അജു കെ മധു
തെരുവിൽ കഴിയുന്നവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ മേയർ നടപടി സ്വീകരിക്കാത്തതിന് നഗരസഭയുടെ മുന്നിൽ തോർത്ത് വിരിച്ചു ഉപവാസം കിടന്നും തമ്പാനൂർ ഡ്രൈയിനേജിന്റെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് റോഡിൽ കിടന്നും ഡീസൽ, പെട്രോൾ വില വർദ്ധനമെതിരെ പമ്പിൽ ഒറ്റയ്ക്കാൽ സമരം നടത്തിയും ഒക്കെ സാധാരണക്കാരന്റെ ശബ്ദമായി മാറുകയാണ് അജു .