ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്.
ആലപ്പുഴ: ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്.
സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. മഴു ഉപയോഗിച്ചാണ് ഇയാള്‍ നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാത്രി ഏഴുമണിയ്ക്കാണ് സംഭവം നടന്നത്. സമീപത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്ബോള് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. തുടര്‍ന്ന് ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും ശ്രീമഹേഷ് പിന്തുടര്ന്നെത്തി ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.