പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് രാവിലെ 11 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം | പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് രാവിലെ 11 മുതല്‍ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും.
ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് മുതല്‍ ജൂണ്‍ 21 വരെ നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ www.admission.dge.kerala.gov.inലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയര്‍ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റില്‍ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവര്‍ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം മേയ് 31 ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാകണം.
വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നല്‍കും. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം സ്കൂളില്‍ അടയ്ക്കാം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. ഇതിനുള്ള അപേക്ഷയും പ്രവേശം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്.
അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികളെല്ലാം നിര്‍ദിഷ്ട സമയത്ത് തന്നെ സ്കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവര്‍ക്ക് മൂന്നാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുമൂലവും ഫൈനല്‍ കണ്ഫര്മേഷൻ നല്‍കാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം.
സ്പോര്‍ട്സ് ക്വാട്ട അലോട്ട്മെന്റ് റിസള്‍ട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷൻ ജൂണ്‍ 20, 21 തീയതികളില്‍ ആയിരിക്കും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിൻസിപ്പല്‍മാര്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.
ഹയര്‍സെക്കൻഡറി വൊക്കേഷണല്‍ വിഭാഗം ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് www.admission.dge.kerala.gov.inഎന്ന അഡ്മിഷൻ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജില്‍ ഇന്ന് മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.
First Allotment Results എന്ന ലിങ്കിലെ Candidate Login-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്ബറും പാസ്സ് വേര്‍ഡും നല്കി അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യുന്നതിനും കഴിയും.
ഒന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ ജൂണ്‍ 21, വൈകീട്ട് നാലു വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്കൂളുകളില്‍ പ്രവേശനം നേടാം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഇവര്‍ക്ക് താത്കാലിക പ്രവേശനം അനുവദനീയമല്ല. താഴ്ന്ന ഓപ്ഷനിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളതെങ്കില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെന്റ് ലഭിക്കാൻ കാത്തിരിക്കുന്നതിനായി വിദ്യാര്‍ത്ഥിക്ക് താത്കാലിക പ്രവേശനം നേടാം.
അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി ജൂണ്‍ 21, വൈകുന്നേരം 4 മണിക്ക് മുമ്ബ് അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരമായോ താത്കാലികമായോ പ്രവേശനം നേടാതിരുന്നാല്‍, അഡ്മിഷൻ പ്രോസസ്സില്‍ നിന്നും പുറത്താകും.