ആലുവയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധി എത്താത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്.
കൊച്ചി : ആലുവയില്‍ ലൈംഗികാതിക്രമത്തിന് ഇരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധി എത്താത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്.
സര്‍ക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മന്ത്രി പി.രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ല. എറണാകുളത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ ബ്ലോക്ക് തലത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച് സ ഘടിപ്പിക്കുമെന്നും മുഹമ്മദ് ഷിയാസ് അറിയിച്ചു. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.
അതേസമയം സംസ്കാര ചടങ്ങിലെ മന്ത്രിമാരുടെ അസാന്നിദ്ധ്യത്തെ കുറിച്ച് കൂടുതല്‍ അറിയില്ലെന്നും അന്വേഷിച്ചിട്ട് പറയാമെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശരിയായ നിലപാട് എടുത്താണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതി അസ്ഹാക്ക് ആലത്തിനെ റിമാൻഡ് ചെയ്തു. 14ദിവസത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെ ആലുവ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതിയെ പൊലീസ് ഹാജരാക്കിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം അസ്ഹാക്കിനെ ജയിലിലേയ്ക്ക് മാറ്റി. പ്രതിക്കായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നല്‍കുമെന്നാണ് വിവരം. ഏഴുദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്.