ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ അറസ്റ്റ്; ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് ഇ ഡി

April 19, 2024
0
Views

ആം ആദ്മി പാർട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തതല്ലെന്ന് ഇ ഡി. ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയാണ് ചെയ്തത്.

13 മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്ന് ഇ ഡി അറിയിച്ചു. അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തുവെന്ന് ആം ആദ്മി പാർട്ടി പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇ ഡി വിശദീകരണം. ദില്ലി വഖഫ് ബോർഡുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ചോദ്യം ചെയ്തത്. അതേസമയം സുപ്രീംകോടതി നിർദേശപ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്ന് അമാനത്തുള്ള ഖാൻ പറഞ്ഞു. മൊഴിയെടുത്ത ശേഷം വിട്ടയച്ചു. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *