കോഴിക്കോട് ആംബുലൻസ് വൈദ്യുതി പോസ്‌റ്റിലിടിച്ച്‌ കത്തി, രോഗി വെന്തുമരിച്ചു

May 14, 2024
9
Views

കോഴിക്കോട്: നിയന്ത്രണം വിട്ട ആംബുലൻസ് ബൈദ്യുതി പോസ്‌റ്റിലിടിച്ച്‌ രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ച്‌ ഇന്ന് പുലർച്ചെ 3.50നാണ് അപകടമുണ്ടായത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മലബാർ മെഡിക്കല്‍ കോളജില്‍നിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് സുലോചനയെ മാറ്റുന്നതിനിടെയാണ് ദാരുണസംഭവം

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *